പാച്ചല്ലൂർ കുമിളി നഗർ ഓണകിറ്റ് വിതരണം ചെയ്തു

തിരുവനന്തപുരം:
തിരുവനന്തപുരം പാച്ചല്ലൂർ കുമിളി നഗർ റെസിഡന്റ്‌സ് അസോസിയേഷന്റെ
ഈ വർഷത്തെ ഓണാഘോഷത്തിനോടനുബന്ധിച്ചു നടക്കുന്ന പരിപാടികളുടെ ഭാഗമായി
ഓണകിറ്റ് വിതരണം ചെയ്തു. പ്രസിഡന്റ് പാച്ചല്ലൂർ പ്രസന്നൻ ഉദ്‌ഘാടനം ചെയ്തു . .സെക്രട്ടറി സുമേഷ് , വൈസ് പ്രസിഡന്റ് മാരായ രാമചന്ദ്രൻ, പൂങ്ങര സുരേഷ്‌കുമാർ , ട്രഷറർ രതീഷ് ബി ആർ , ജോയിന്റ് സെക്രട്ടറി ഫസീല , ഡോ : പാച്ചല്ലൂർ അശോകൻ ,ഫിലിം ഡയറക്ടർ സുനിൽ ദത്ത് സുകുമാരൻ , അഡ്വ. ശ്യാം ശിവദാസ് , മാമൂട് സുരേഷ്, മന്നം നഗർറെസിഡന്റ്‌സ് അസോസിയേഷൻ സെക്രട്ടറി സുരേഷ് യമുനാലയം തുടങ്ങിയവർ പങ്കെടുത്തു. ചടങ്ങിൽ അസോസിയേഷനുവേണ്ടി നിസ്വാർത്ഥ സേവനങ്ങൾ നൽകിയ രാമചന്ദ്രനെയും മുരുകനെയും ആദരിച്ചു.






