നക്ഷത്രഫലങ്ങൾ
1.അശ്വതി നക്ഷത്രം
അശ്വതി നക്ഷത്രത്തെ കുറിച്ച് അറിയേണ്ട ചില കാര്യങ്ങൾ വളരെ ലളിതമായി വിവരിക്കാം
ഇരുപത്തിയേഴ് നക്ഷത്രങ്ങളിൽ ആദ്യ നക്ഷത്രം .നേർവാളുപോലെ മൂന്ന് നക്ഷത്രങ്ങളായി ആകാശത്ത് കാണപ്പെടുന്നു .മിക്ക മുഹൂർത്തങ്ങൾക്കും ഈ നക്ഷത്രം ശുഭമാണ് .യാത്രയ്ക്കും,ഔഷധ സേവക്കും വിദ്യാരംഭത്തിനും അശ്വതി നക്ഷത്രം ഉത്തമമാണ് .
അശ്വതി നക്ഷത്രത്തിൽ ജനിച്ചവർക്കു സൗന്ദര്യവും ബുദ്ധിശക്തിയും ,ഈശ്വര വിശ്വാസവും ശാന്ത സ്വഭാവവും ഉണ്ടായിരിക്കും .കലാസാഹിത്യ രംഗങ്ങളിൽ ഇവർ ശോഭിക്കുന്നു .വിശാലമായ കണ്ണുകളും വിസ്താരമേറിയ നെറ്റിയും ഉയർന്ന നാസികയും ഇവരുടെ പ്രത്യേകതകളാണ് .സ്വപ്രയത്‌നത്താൽ ഉന്നത നിലയിൽ എത്തുന്നവരാണ് ഇവർ.
കൂറും മൃഗ ഗാന പക്ഷി ദേവതകൾ
കൂറ് ….. മേടം
ഗണം….. ദേവഗണം
ദേവത …. അശ്വനിദേവത
മൃഗം .. കുതിര
പക്ഷി …. പുള്ള്
വൃക്ഷം . കാഞ്ഞിരം
ഭൂതം … ഭൂമി
യോനി .. പുരുഷൻ
പക്ഷി, വൃക്ഷം ഇവയെ ഉപദ്രവിക്കാനോ നശിപ്പിക്കാനോ പാടില്ലായെന്ന് പൂർവ്വ ഗുരുക്കന്മാർ പറയുന്നു.
അനുജന്മ നക്ഷത്രങ്ങൾ
.മകം ,മൂലം
ധരിക്കാവുന്ന രത്‌നം
വൈഡൂര്യം
പ്രതികൂല നക്ഷത്രങ്ങൾ
കാർത്തിക,മകയിരം,പുണർതം,വിശാഖം,അനിഴം,തൃക്കേട്ട ഈ നക്ഷത്രക്കാരുമായി വ്യാപാര ബന്ധങ്ങളിലും മറ്റും ഈ നക്ഷത്രങ്ങളിൽ ശുഭ കർമ്മങ്ങൾ തുടങ്ങിയാലും അശുഭ ഫലമായിരിക്കും .
ജന്മ നക്ഷത്ര ദശാ കാലങ്ങൾ
ദശാ നാഥൻ….കേതു
കേതു ഏഴു വർഷം മാണെങ്കിലും ജനന സമയം അനുസരിച്ച് ദശാനാഥൻറെ വർഷത്തിന് വ്യത്യാസം വരുന്നതാണ്. അതിന് ജന്മ ശിഷ്ടം കണക്കാക്കണം .കേതു ദശ കഴിഞ്ഞാൽ ശുക്ര ദശ ഇരുപതു വർഷക്കാലം .അത് കഴിഞ്ഞാൽ സൂര്യ ദശ ആറ് വർഷം,ചന്ദ്ര ദശ പത്തു വർഷം,കുജ ദശ അഥവാ ചൊവ്വ ദശ ഏഴു വർഷം,ചൊവ്വ കഴിഞ്ഞാൽ രാഹു പതിനെട്ടു വർഷം ,വ്യാഴം പതിനാറു വർഷം ,ശനി പത്തൊൻപതു വർഷം,ബുധൻ പതിനേഴു വർഷം എന്ന ക്രമത്തിലാണ് അശ്വതി നക്ഷത്രക്കാരുടെ ദശാകാലങ്ങൾ .
തയ്യാറാക്കിയത്
സുദർശന ഗുരു