ഡൽഹിയിൽ പ്രചാരണം ശക്തമാകുന്നു;

 ഡൽഹിയിൽ പ്രചാരണം ശക്തമാകുന്നു;

ഡൽഹിയിൽ പ്രചാരണം ശക്തമാകുന്നു; വോട്ടെടുപ്പിന് മുന്നോടിയായി. ദില്ലി തെരുവുകളിൽ ബിജെപിയുടെ ബൈക്ക് റാലിയും എഎപിയുടെ സൈക്കിൾ റാലിയും

ഭരത് കൈപ്പാറേടൻ

ന്യൂ ദില്ലി : ഞായറാഴ്ച ബിജെപിയും ആം ആദ്മി പാർട്ടിയും തങ്ങളുടെ ശക്തി പ്രകടമാക്കി ഡൽഹിയിലെ റോഡുകളിൽ റാലികൾ സംഘടിപ്പിച്ചു. തലസ്ഥാനത്തെ രാഷ്ട്രീയമായി ഏറെ സ്വാധീനിച്ച ഞായറാഴ്ചയായിരുന്നു ഇന്നലെ കടന്നുപോയത്.

സിഖ് സമൂഹത്തിനു വേണ്ടി പ്രധാനമന്ത്രി മോദി നടത്തിയ ശ്രമങ്ങൾക്ക് നന്ദി പറഞ്ഞുകൊണ്ടായിരുന്നു ബിജെപിയുടെ
ബൈക്ക് റാലി.

പാർട്ടി നേതാവ് മഞ്ജീന്ദർ സിംഗ് സിർസയുടെ നേതൃത്വത്തിൽ സിഖ് സമുദായംഗങ്ങളെ കൂട്ടി നടത്തിയ ബൈക്ക് റാലി ഡൽഹി ബിജെപി അധ്യക്ഷൻ വീരേന്ദ്ര സച്ച്‌ദേവയും കേന്ദ്രമന്ത്രി ജനറൽ വികെ സിംഗും ചേർന്ന് ഫ്ലാഗ് ഓഫ് ചെയ്തു.

ഡൽഹി സിഖ് ഗുരുദ്വാര മാനേജ്‌മെൻ്റ് കമ്മിറ്റിയിലെ അംഗങ്ങൾ ഉൾപ്പെടെ 1500 ഓളം സിഖുകാർ കഴിഞ്ഞ മാസം ബിജെപിയിൽ ചേർന്നിരുന്നു. കണക്കുകൾ പ്രകാരം, ദില്ലി ജനസംഖ്യയുടെ നാല് ശതമാനത്തോളം വരുന്ന സിഖുകാരാണ് പശ്ചിമ ഡൽഹി ലോക്‌സഭാ സീറ്റിലും ദില്ലായിലെ ഒരു ഡസനോളം നിയമസഭാ മണ്ഡലങ്ങളിലും നിർണായക സ്ഥാനംവഹിക്കുന്നത്.

അതുപോലെ, എഎപി വിദ്യാർത്ഥി വിഭാഗമായ ഛത്ര യുവ സംഘർഷ് സമിതിയും സൈക്കിൾ റാലി നടത്തി.

പാർട്ടി ആസ്ഥാനമായ റോസ് അവന്യൂവിൽ നിന്ന് ആരംഭിച്ച റാലി “ജയിലിനുള്ള ഉത്തരം, വോട്ടിലൂടെ” എന്ന പ്രചാരണവുമായാണ് ദില്ലിയിൽ വലം വെച്ചത് .

ആം ആദ്മി പാർട്ടിയുടെ ഡൽഹി കൺവീനറും മന്ത്രിയുമായ ഗോപാൽ റായിയും ന്യൂഡൽഹി ലോക്‌സഭാ സീറ്റിൽ നിന്നുള്ള ഇന്ത്യ സഖ്യ സ്ഥാനാർത്ഥി സോമനാഥ് ഭാരതിയും റാലിയിൽ പങ്കെടുത്തു.

ബി.ജെ.പിയുടെ ഏകാധിപത്യത്തിനെതിരെ ആം ആദ്മി പാർട്ടി പലതരത്തിൽ ജനങ്ങൾക്കിടയിലേക്ക് പോവുകയാണ്. നേരത്തെ നടന്നു പ്രചാരണം നടത്തിയിരുന്ന ഞങ്ങൾ ഇന്ന് സൈക്കിൾയാത്രയിലൂടെയാണ് ആശയങ്ങൾ പ്രചരിപ്പിക്കുന്നത്.

ഇക്കുറി ബിജെപിയുടെ സ്വേച്ഛാധിപത്യം അവസാനിപ്പിക്കുക എന്നത് വളരെ പ്രധാനമാണ്. രാജ്യത്തെ ഫാസിസത്തിൽ നിന്നു മോചിപ്പിക്കാൻ ആഹ്വാനം ചെയ്തുള്ള ഈ യാത്ര ഭരണഘടനയെയും ജനാധിപത്യത്തെയും രക്ഷിക്കുക എന്ന സന്ദേശമാണ് പ്രചരിപ്പിക്കുന്നത്, ”ഗോപാൽ റായ് പറഞ്ഞു.

മെയ് 25ന് നടക്കാനിരിക്കുന്ന ഡൽഹിയിലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഏഴ് സീറ്റുകളും ഇന്ത്യൻ സഖ്യം തൂത്തുവാരുമെന്ന് സോമനാഥ് ഭാരതി ആത്മവിശ്വാസം പ്രകടിപ്പിച്ചു.

“ബിജെപി ഭരണഘടനയും ജനാധിപത്യവും തകർത്തു, മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ബിജെപി കൊണ്ടുപോയി ഒരു തെളിവുമില്ലാതെ ജയിലിലടച്ചു, അതിലൂടെ ബിജെപി ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തോൽവി ഭയക്കുന്നുവെന്നാണ് തെളിയിച്ചത്. ബിജെപിയെ കടന്നാക്രമിച്ചുകൊണ്ട് സോമനാഥ് ഭാരതി പറഞ്ഞു.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News