എയർ ഇന്ത്യ നഷ്ടപരിഹാരം നൽകണം

തിരുവനന്തപുരം:
മസ്കറ്റിൽ മരിച്ച നമ്പി രാജേഷിന്റെ കുടുംബത്തിന് ഒരു കോടിയിൽ കുറയാത്ത തുക നഷ്ടപരിഹാരമായി നൽകണമെന്ന് കേരള അസോസിയേഷൻ ഓഫ് ട്രാവൽ ഏജന്റ്സ് എയർ ഇന്ത്യ എക്സ്പ്രസ് മാനേജ്മെന്റിനോട് ആവശ്യപ്പെട്ടു. സമരം മൂലമോ സാങ്കേതിക തകരാറുമൂലമോ സർവീസുകൾ റദ്ദാക്കിയാൽ യാത്രക്കാർക്ക് നൽകേണ്ട സൗകര്യങ്ങളെക്കുറിച്ച് ചില നടപടിക്രമങ്ങൾ കേന്ദ്ര വ്യോമയാന വകുപ്പ് ഏർപ്പെടുത്തിയിട്ടുണ്ട്.ഇതൊന്നും എയർ ഇന്ത്യ സമരംമൂലം യാത്ര മുടങ്ങിയവർക്ക് ലഭ്യമായില്ല. നമ്പി രാജേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകാൻ മുഖ്യമന്ത്രി പിണറായി വിജയനും, പ്രതിപക്ഷ നേതാവ് വി ഡി സതീശനും, കേരളത്തിൽനിന്നുള്ള കേന്ദ്ര മന്ത്രി വി മുരളീധരനും എയർ ഇന്ത്യ മാനേജ്മെന്റിനു മേൽ സമ്മർദ്ദം ചെലുത്തണമെന്ന് സംഘടന അഭ്യർഥിച്ചു.