പശ്ചിമ ബംഗാളിൽ CAA നടപ്പാക്കി കേന്ദ്രം

ന്യൂഡൽഹി:
പശ്ചിമ ബംഗാളിൽ 2024-ലെ പൗരത്വ (ഭേദഗതി) നിയമം അനുരിച്ച് പൗരത്വ സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള നടപടികൾ കേന്ദ്രം ആരംഭിച്ചു. സംസ്ഥാനത്ത് നിന്നുള്ള ആദ്യ സെറ്റ് അപേക്ഷകർക്ക് എംപവേർഡ് കമ്മിറ്റി ഇന്ന് പൗരത്വം നൽകി.
ഹരിയാനയിലെയും ഉത്തരാഖണ്ഡിലെയും എംപവേർഡ് കമ്മിറ്റികളും സിഎഎയ്ക്ക് കീഴിലുള്ള ആദ്യ സെറ്റ് അപേക്ഷകർക്ക് ഇന്ന് പൗരത്വം നൽകി. 2024 മാർച്ച് 11-ന് സർക്കാർ പൗരത്വ (ഭേദഗതി) ചട്ടങ്ങൾ വിജ്ഞാപനം ചെയ്തിരുന്നു. 2019 ഡിസംബറിൽ പാർലമെൻ്റ് പൗരത്വ (ഭേദഗതി) നിയമം പാസാക്കിയതിന് ശേഷം നാല് വർഷത്തിന് ശേഷമാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻ്റെ (എംഎച്ച്എ) നിയമങ്ങളുടെ വിജ്ഞാപനം വന്നത്.
നിയമങ്ങൾ വിജ്ഞാപനം ചെയ്ത് രണ്ട് മാസത്തിന് ശേഷം, മെയ് 15-ന് 14 പേർക്ക് CAA പ്രകാരമുള്ള പൗരത്വ സർട്ടിഫിക്കറ്റുകളുടെ ആദ്യ സെറ്റ് വിതരണം ചെയ്തു.
മതപരമായ വിവേചനം നടക്കുന്ന പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് നേരിട്ട് ഇന്ത്യയിലെത്തിയവർക്ക് പൗരത്വം നൽകുന്നതിനാണ് ഭേദഗതി കൊണ്ടുവന്നത്. 2019 ഡിസംബറിലാണ് നിയമം പാസാക്കിയതെങ്കിലും കഴിഞ്ഞ വർഷം മാർച്ചിലാണ് ചട്ടങ്ങൾ രൂപീകരിച്ചത്.