ട്വന്റി20 ലോകകപ്പ് ക്രിക്കറ്റിന് ഇന്ന് തുടക്കം
ന്യൂയോർക്ക്:
ട്വന്റി20 ലോകകപ്പിനുള്ള ആദ്യ മത്സരം ഇന്നു രാവിലെ ആറിന് ആതിഥേയരായ അമേരിക്കയും ക്യാനഡയും തമ്മിൽ നടക്കും. രാത്രി എട്ടു മണിക്ക് വെസ്റ്റിൻഡീസ് പപ്പുവ ന്യൂഗിനിയെ നേരിടും. ഇന്ത്യയുടെ ആദ്യമത്സരം ബുധനാഴ്ച രാത്രി എട്ടിന് അയർലൻഡുമായാണ്. ഇന്ത്യ ലോകകപ്പ് നേടിയിട്ട് 17 വർഷമായി. 2007 ൽ മഹേന്ദ്ര സിങ് ധോണിയുടെ നേതൃത്വത്തിലാണ് കപ്പ് നേടുന്നത്. എന്നാൽ 2014 ൽ റണ്ണറപ്പായി.ഇന്ത്യൻ ടീമിൽ മാറ്റത്തിനു മുമ്പുള്ള അവസാന ലോകകപ്പാണ്.