വോട്ടെണ്ണലിനായി എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി; കേരളത്തിലെ 20 കേന്ദ്രങ്ങളും സജ്ജം

 വോട്ടെണ്ണലിനായി എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി; കേരളത്തിലെ 20 കേന്ദ്രങ്ങളും സജ്ജം

തിരുവനന്തപുരം:

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഫലമറിയാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി. വോട്ടെണ്ണലിന് സംസ്ഥാനത്തെ കേന്ദ്രങ്ങളും സജ്ജമായതായി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ അറിയിച്ചു. ജൂൺ നാലിന് രാവിലെ എട്ടു മണിക്ക് വോട്ടെണ്ണൽ ആരംഭിക്കും. സുതാര്യവും സുരക്ഷിതവുമായി വോട്ടെണ്ണൽ പ്രക്രിയ പൂർത്തിയാക്കാനുള്ള നടപടികളെല്ലാം സ്വീകരിച്ചിട്ടുണ്ടെന്നും സഞ്ജയ് കൗൾ അറിയിച്ചു.

കേരളത്തിലെ വോട്ടെണ്ണൽ കേന്ദ്രങ്ങൾ

തിരുവനന്തപുരം-ആറ്റിങ്ങൽ മണ്ഡലങ്ങള്‍: മാർഇവാനിയോസ് കോളേജ്, തിരുവനന്തപുരം

കൊല്ലം മണ്ഡലം: തങ്കശ്ശേരി സെന്റ്.അലോഷ്യസ് എച്ച് എസ് എസ്

പത്തനംതിട്ട മണ്ഡലം: ചെന്നീർക്കര കേന്ദ്രീയവിദ്യാലയം

മാവേലിക്കര മണ്ഡലം: മാവേലിക്കര ബിഷപ്പ് മൂർ കോളേജ്

ആലപ്പുഴ മണ്ഡലം: ആലപ്പുഴ സെന്റ് ജോസഫ് കോളേജ്, സെന്റ് ജോസഫ് എച്ച്എസ്എസ്

കോട്ടയം മണ്ഡലം: ഗവ. കോളേജ് നാട്ടകം

ഇടുക്കി മണ്ഡലം: പൈനാവ് ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്‌കൂൾ

എറണാകുളം മണ്ഡലം: കളമശ്ശേരി കൊച്ചിൻ യൂണിവേഴ്‌സിറ്റി, തൃക്കാക്കര സെന്റ് ജോസഫ് എച്ച്എസ്എസ്

ചാലക്കുടി മണ്ഡലം: ആലുവ യുസി കോളേജ്

തൃശൂർ മണ്ഡലം: തൃശൂർ ഗവ. എൻജിനീയറിങ് കോളേജ്

ആലത്തൂർ-പാലക്കാട് മണ്ഡലങ്ങൾ: പാലക്കാട് ഗവ. വിക്ടോറിയ കോളേജ്

പൊന്നാനി മണ്ഡലം: തെക്കുമുറി എസ് എസ് എം പോളിടെക്‌നിക്

മലപ്പുറം മണ്ഡലം: ഗവ.കോളേജ് മുണ്ടുപറമ്പ്

കോഴിക്കോട്-വടകര മണ്ഡലങ്ങൾ: വെള്ളിമാടുകുന്ന് ജെഡിറ്റി ഇസ്ലാം കോപ്ലക്‌സ്

വയനാട് മണ്ഡലം: മുട്ടിൽ ഡബ്ല്യു എം ഒ കോളേജ്, കൊരങ്ങാട് അൽഫോൺസ് സീനിയർ ഹയർസെക്കണ്ടറി സ്‌കൂൾ, ചുങ്കത്തറ മാർത്തോമ കോളേജ്, ചുങ്കത്തറ മാർത്തോമ എച്ച് എസ് എസ്

കണ്ണൂർ മണ്ഡലം: ചാല ഗോവിന്ദഗിരി ചിന്മയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News