തെരഞ്ഞെടുപ്പ് നടത്തിയ രീതിയിൽ ആശങ്കയറിയിച്ച് മുൻ ജഡ്ജിമാർ
ന്യൂഡൽഹി:
പൊതു തെരഞ്ഞെടുപ്പ് നടത്തിയ രീതിയിൽ കടുത്ത ആശങ്ക രേഖപ്പെടുത്തി വിരമിച്ച ഹൈക്കോടതി ജഡ്ജിമാർ രാഷ്ട്രപതി ഉൾപ്പെടെയുള്ളവർക്ക് തുറന്ന കത്ത് നൽകി. ന്യൂനപക്ഷങ്ങൾക്കെതിരായ തീവ്ര വിദ്വേഷപ്രചാരണം തടയുന്നതിലും കൃത്യമായ പോളിങ് കണക്കുകൾ പുറത്തുവിടുന്നതിലും തെരഞ്ഞെടുപ്പ് ചട്ടലംഘനങ്ങൾ തടയുന്നതിലും തെരഞ്ഞെടുപ്പ് കമീഷന്റെ ഭാഗത്തു നിന്നുണ്ടായ ഗുരുതര വീഴ്ച ആശങ്കപ്പെടുത്തുന്നു. മദ്രാസ് ഹൈക്കോടതി മുൻ ജഡ്ജിമാരായ ജി എം അക്ബർ അലി,അരുണാ ജഗദീശൻ,, ഡി ഹരിപരന്തമൻ, പി ആർ ശിവകുമാർ, സി ടി ശെൽവം,എസ് വിമല, പട്ന ഹൈക്കോടതി മുൻ ജഡ്ജി അഞ്ജന പ്രകാശ് എന്നിവരാണ് കത്തിൽ ഒപ്പിട്ടത്.