577 ഹജ്ജ് തീർഥാടകർ മരിച്ചു

റിയാദ്:
ഹജ്ജ് തീർഥാടനത്തിനെത്തിയ 577ഹാജിമാർ മരിച്ചെന്ന് റിപ്പോർട്ട്.അത്യുഷ്ണത്തെ തുടർന്നുണ്ടായ ആരോഗ്യപ്രശ്നങ്ങളാണ് മിക്കവരുടേയും മരണകാരണം. ഇതിൽ 323 പേർ ഈജിപ്തിൽ നിന്നുള്ളവരാണ്. ജോർദാനിൽ നിന്നുള്ള 60തീർഥാടകരും മരിച്ചു. അറബ് നയതന്ത്ര ഉദ്യോഗസ്ഥരാണ് ഇക്കാര്യം അറിയിച്ചത്.എന്നാൽ ഹജ്ജിനെത്തിയ 900 പേർ മരിച്ചിട്ടുണ്ടാകാമെന്ന് രാജ്യാന്തര വാർത്താ ഏജൻസിയായ എഎഫ്പി റിപ്പോർട്ട് ചെയ്യുന്നു.രണ്ടായിരത്തിലധികം പേർ അത്യുഷ്ണത്തെ തുടർന്നുള്ള ആരോഗ്യപ്രശ്നങ്ങൾക്ക് ചികിത്സയിലാണെന്ന് സൗദി ആരോഗ്യ മന്ത്രാലയം ഞായറാഴ്ച അറിയിച്ചു. മെക്കയിൽ തിങ്കളാഴ്ച താപനില51.8 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. പതിനെട്ട് ലക്ഷം തീർഥാടകർ ഇത്തവണ ഹജ്ജിനെത്തിയതായാണ് കണക്ക്. ഈ വർഷത്തെ ഹജ്ജ് ബുധനാഴ്ചസമാപിച്ചു.
