ലഹരി ഹബ്ബായി ഗുജറാത്ത് തീരം

വഡോദര:
ഗുജറാത്ത് തീരം ലഹരിമാഫിയുടെ ഹബ്ബായി മാറുന്നു. തുടർച്ചയായ കോടികളുടെ മയക്കുമരുന്നാണ് ബിഎസ്എഫ് കച്ച് മേഖലയിൽ നിന്ന് കണ്ടെടുക്കുന്നത്. 150 കോടി രൂപയുടെ സിന്തെറ്റിക് മയക്കുമരുന്നും കഞ്ചാവും ഹെറോയിനും സർക്രീക്ക് പ്രദേശത്തുനിന്ന് കണ്ടെത്തി. ബിഎസ്എഫ് സംഘം ദിവസങ്ങൾക്ക് മുൻപ് 120 പാക്കറ്റ് മയക്കുമരുന്ന് കണ്ടെത്തി. കച്ച് തീരത്ത് ദിവസവും പായ്ക്കറ്റുകണക്കിന് മയക്കുമരുന്ന് ലഭിക്കാ റുള്ളതായി ബിഎസ്എഫ് ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി.