കെ രാധാകൃഷ്ണൻ ഉന്നതാധികാരി സമിതി അധ്യക്ഷൻ

ന്യൂഡൽഹി:
ചോദ്യപേപ്പർ കുംഭകോണത്തിന് പിന്നാലെ പൊതു പരീക്ഷകളുടെ സുതാര്യത ഉറപ്പാക്കാനായി പരിഷ്ക്കാരങ്ങൾ നിർദ്ദേശിക്കാൻ ഇന്നതാധികാരസമിതി രൂപീകരിച്ചു. മലയാളിയും മുൻ ഐഎസ്ആർഒ തലവനുമായ കെ രാധാകൃഷ്ണനാണ് ഏഴംഗസമിതിയെ നയിക്കുകയെന്ന് വിദ്യാഭ്യാസമന്ത്രാലയം അറിയിച്ചു. ഡൽഹി മുൻ എയിംസ് ഡയറക്ടർ ഡോ.രൺ ദീപ് ഗുലേറിയ,ഹൈദരാബാദ് സർവകലാശാല വിസിബിജെ റാവു, ഐഐടി മദ്രാസ് പ്രൊഫസർ കെ രാമമൂർത്തി, പീപ്പിൾ സ്ട്രോങ് സഹസ്ഥാപകൻ പങ്കജ് ബൻസാൽ, ഐഐടി ഡൽഹി ഡീൻ ആദിത്യ മിത്തൽ, കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി ഗോവിന്ദ് ജയസ്വാൾ എന്നിവരാണ് മറ്റംഗങ്ങൾ.