വിഴിഞ്ഞത്ത് ആദ്യ കപ്പൽ ജൂലൈ 12 ന്
തിരുവനന്തപുരം:
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ട്രയൽ റൺ ജൂലൈ 12 ന്. അ ദാനി പോർട്സിന്റെ ഉടമസ്ഥതയിലുള്ള മുന്ദ്ര തുറമുഖത്തിനിന്ന് ആദ്യ കപ്പൽ വെള്ളിയാഴ്ച എത്തും.ഇതോടെ വിവിധ ലോകരാജ്യങ്ങളിൽ നിന്ന് വൻ ചരക്കുകപ്പലുകൾ വിഴിഞ്ഞത്തെത്തും. ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. കേന്ദ്ര തുറമുഖ മന്ത്രി സർ ബാനന്ദ സോനോവാൾ മുഖ്യാതിഥിയാകും. മദർ ഷിപ്പിലെത്തുന്ന ചരക്ക് തുറമുഖത്ത് ഇറക്കിയ ശേഷം ചെറിയ കപ്പലുകളിൽ മറ്റ് തുറമുഖങ്ങളിലേക്ക് കൊണ്ടുപോകും. ലൊക്കേഷൻ കോഡുപ്രകാരം ഇൻഎൻവൈവൈ1 എന്ന പേരിലാണ് തുറമുഖം അറിയപ്പെടുന്നത്. ഇമിഗ്രേഷൻ, കസ്റ്റംസ് ഓഫീസ് തുടങ്ങുന്നതിനുള്ള നടപടികളും പൂർത്തിയായി.