കോർട്ട് ഫീ നിരക്കിൽ ഇളവ്

തിരുവനന്തപുരം:
കോടതികളിലെ ഫീ നിരക്കിൽ ഇളവ് വരുത്തി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ. കുടുംബകോടതിയിലെ സ്വത്ത് വ്യവഹാരങ്ങൾക്കുള്ള കോർട്ട് ഫീ സ്റ്റാമ്പ് നിരക്കിലാണ് ഇളവ് വരുത്തിയത്. താമസിക്കുന്ന വീട് ഒഴികെയുള്ള വസ്തു വകകളാണ് വ്യവഹാരത്തിന് പരിഗണിക്കുക. ഇതിന്റെ മൂല്യത്തിന്റെ അടിസ്ഥാനത്തിൽ അഞ്ചു ലക്ഷം വരെയുള്ളതിന് 200 രൂപയാണ് ഫീസ്. അഞ്ചു ലക്ഷം മുതൽ 20 ലക്ഷം വരെ 500 രൂപയും,20 ലക്ഷം മുതൽ 50 വരെ 1000 രൂപയും, 50 ലക്ഷം മുതൽ ഒരു കോടി വരെ 2000 രൂപയും,ഒരു കോടിക്ക് മുകളിലുള്ള തിന് 5000 രുപയുമാണ് പുതിയ ഫീസ്. ചെക്ക് കേസുകളിൽ 50,000 രുപ വരെയുള്ള വ്യവഹാരങ്ങൾക്ക് 250 രൂപയാണ് കോർട്ട് ഫീ. 50000 മുതൽ രണ്ടു ലക്ഷം വരെ 500 രുപയും,രണ്ടു ലക്ഷം മുതൽ അഞ്ചു ലക്ഷം വരെ 750 രുപയും, അഞ്ചു മുതൽ 10 വരെ 1000 രുപയും, 10 മുതൽ 20 വരെ 2000 രൂപയും, 20 മുതൽ 50 ലക്ഷത്തി ന് മൂകളിൽ 10000 രുപയുമാണ് ഫീസ്.ഇ തോടെപ്പം റവന്യ, മോട്ടോർ വാഹനകുതിയിലും ഇളവ് വരുത്തിയിട്ടുണ്ട്.