പ്രധാനമന്ത്രി ഇന്ന് കേരളത്തിൽ: വയനാട്ടിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദർശിക്കും

   പ്രധാനമന്ത്രി ഇന്ന് കേരളത്തിൽ: വയനാട്ടിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദർശിക്കും

പ്രധാനമന്ത്രിയുടെ സന്ദർശനത്തിൽ   പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് കേരളം

രാവിലെ പതിനൊന്നരയോടെ കണ്ണൂർ വിമാനത്താവളത്തിൽ ഇറങ്ങുന്ന പ്രധാനമന്ത്രിയെ മുഖ്യമന്ത്രിയും ഗവർണറും സ്വീകരിക്കും. ഹെലികോപ്റ്ററിൽ വയനാട്ടിലേക്ക് തിരിക്കുന്ന നരേന്ദ്ര മോദി ദുരന്ത ബാധിത പ്രദേശങ്ങൾ ഹെകികോപ്റ്ററിൽ ഇരുന്ന് കാണും. 

കണ്ണൂരിൽ നിന്ന് കൽപ്പറ്റിലേയ്ക്ക് എത്തി റോഡ് മാർഗ്ഗമാണ് ചൂരൽമല സന്ദർശിക്കാൻ എത്തുക. റെക്കോർഡ് സമയത്തിനുള്ളിൽ സൈന്യം നിർമിച്ച ബെയ്‌ലി പാലം സന്ദർശിച്ചേക്കും. രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്ത നാട്ടുകാരെയും ദുരന്തത്തിൽ മരിച്ച രക്ഷാപ്രവർത്തകരുടെ കുടുംബാംഗങ്ങളെയും അദ്ദേഹം കാണും.

മേപ്പാടിയിലെ ആശുപത്രിയും സെൻ്റ് ജോസഫ് ദുരിതാശ്വാസ ക്യാമ്പും അദ്ദേഹം സന്ദർശിക്കും. ഇതിനു ശേഷമാകും കലക്ടറേറ്റിലെ അവലോകന യോഗം. ദുരിതബാധിതരുടെ പുനരധിവാസത്തിന് 2000 കോടിയുടെ പ്രത്യേക പാക്കേജ് കേന്ദ്രത്തോട് ആവശ്യപ്പെടാനാണ് സംസ്ഥാന സർക്കാരിന്റെ തീരുമാനം. നരേന്ദ്ര മോഡിക്ക് ഒപ്പം കേന്ദ്ര മന്ത്രി സുരേഷ് ഗോപിയും ഉണ്ടാകും. 

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News