‘കാഫിർ സ്ക്രീൻഷോട്ട് ലതിക ഷെയർ ചെയ്തത് ശരിയായില്ല : കെ.കെ. ശൈലജ

കണ്ണൂർ:
വടകരയിലെ തിരഞ്ഞെടുപ്പ് പ്രചാരണവേളയിൽ പുറത്തുവന്ന വിവാദ കാഫിർ സ്ക്രീൻ ഷോട്ട് സിപിഎം നേതാവ് കെ കെ ലതിക സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്തത് ശരിയായില്ലെന്നും അക്കാര്യം അന്നുതന്നെ ചൂണ്ടിക്കാട്ടിയിരുന്നതായും മുൻമന്ത്രിയും വടകര മണ്ഡലത്തിലെ ഇടതുപക്ഷ സ്ഥാനാർത്ഥിയുമായിരുന്ന കെ കെ ശൈലജ. സ്ക്രീൻ ഷോട്ട് എന്തിന് ഷെയർ ചെയ്തുവെന്ന് ചോദിച്ചപ്പോൾ ‘ഇങ്ങനെയെല്ലാം നടക്കുന്നുണ്ടെന്ന് പൊതുജനം അറിയണ്ടേ’ എന്നാണ് അന്ന് ലതിക എന്നോട് പറഞ്ഞത്. കാഫിർ സ്ക്രീൻഷോട്ട് നിർമിച്ചത് ആരാണെങ്കിലും പിടിക്കപ്പെടണമെന്നും ഒപ്പം തനിക്കെതിരെ നടത്തിയ മറ്റ് ആരോപണങ്ങൾ സൃഷ്ടിച്ചവരും ശിക്ഷിക്കപ്പെടണമെന്നും കെ കെ ശൈലജ കണ്ണൂരിൽ മാധ്യമങ്ങളോട് പറഞ്ഞു.