സ്റ്റാർലൈൻ തിരിച്ചെത്തി
ഫ്ളോറിഡ:
അനിശ്ചിതത്വങ്ങൾക്കൊടുവിൽ ബോയിങ് സ്റ്റാർലൈനർ പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് ഭൂമിയിൽ തിരിച്ചെത്തി. സുരക്ഷാ കാരണങ്ങളാൽ ആളില്ലാതെയാണ് പേടകം മടങ്ങിയെത്തിയത്. നാസ സഞ്ചാരികളായ സുനിതാ വില്യംസും ബുച്ച് വിൽമോറുമായി ജൂൺ ആറിനാണ് പേടകം നിലയത്തിലെത്തിയത്. യാത്രയ്ക്കിടെ ത്രസ്റ്ററുകൾ തകരാറിലായതും ഹീലിയം ചോർച്ചയും ആശങ്ക സൃഷ്ടിച്ചു. തകരാർ പരിഹരിക്കാനുള്ള ശ്രമം പരാജയപ്പെട്ടതോടെ ഇരുവരുടേയും മടക്ക യാത്ര പ്രതിസന്ധിയിലായി. നിലയവുമായി ബന്ധിച്ച പേടകത്തിൽ നിന്ന് അസാധാരണ ശബ്ദം ഉണ്ടായ തിനെത്തുടർന്നാണ് പേടകത്തെ ഉടൻ ഭൂമിയിലെത്തിക്കാൻ ശ്രമം തുടങ്ങിയത്. അടുത്ത വർഷം ഫെബ്രുവരിയിൽ സുനിത തിരിച്ചെത്തുമെന്ന് നാസ അറിയിച്ചു..