ബാരാമുള്ളയിൽ മൂന്ന് ഭീകരരെ വധിച്ചു

ശ്രീനഗർ:
ജമ്മു കാശ്മീരിലെ ബാരാമുള്ളയിൽ മൂന്നു ഭീകരരെ സൈന്യം വധിച്ചു. പത്താൻ മേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്. നിരവധി ആയുധങ്ങളും പിടികൂടി. സൈന്യവും ജമ്മു കാശ്മീർ പൊലീസും സംയുക്തമായി വെള്ളിയാഴ്ച രാത്രിയോടെയാണ് ഓപ്പറേഷൻ തുടങ്ങിയത്. വെള്ളിയാഴ്ച കത്വ യിൽ രണ്ട് ഭീകരരെ സൈന്യം വധിച്ചിരുന്നു. കിഷ്ത്വാറിലെ ചാത്രുവിൽ ഭീകരരുമായുള്ള ഏറ്റുമുലിൽ രണ്ട് സൈനികർ വീരമൃത്യു വരിച്ചിരുന്നു. പരിക്കേറ്റ രണ്ടു സൈനികർ ചികിത്സയിലാണ്. ജമ്മു കാശ്മീർ തിരഞ്ഞെടുപ്പിലേക്ക് നീങ്ങവെയാണ് ആശങ്ക പടർത്തി ഭീകരാക്രമണം തുടരുന്നതു്. 16 മണ്ഡലങ്ങളിൽ ഒന്നാം ഘട്ട വോട്ടെടുപ്പ് സെപ്റ്റംബർ 18 നാണ്.