ഡൽഹിയിൽ ആറംഗ മന്ത്രിസഭ
ന്യൂഡൽഹി:
ഡൽഹിയിൽ അതിഷി മർലേനയുടെ നേതൃത്വത്തിൽ ആംആദ്മി പാർട്ടിയുടെ ആറംഗ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. 43കാരിയായ അതിഷി ഡൽഹിയിലെ 17-ാമത്തെ പ്രായം കുറഞ്ഞ മുഖ്യ മന്ത്രിയാണ്.അരവിന്ദ് കെജ്രിവാൾ രാജി വച്ചതിനെത്തുടർന്നാണ് അതിഷി മുഖ്യമന്ത്രിയായത്. 2025 ഫെബ്രുവരിവരെയാണ് മന്ത്രിസഭയുടെ കാലാവധി. ഗോപാൽ റായ്, കൈലാഷ് ഗെഹ്ലോട്ട്, സൗരഭ് ഭരദ്വാജ്, ഇമ്രാൻ ഹുസൈൻ, മുകേഷ് അഹ്ലാവത് എന്നിവരാണ് മറ്റ് മന്ത്രിമാർ. രാജ് നിവാസിൽ നടന്ന ചടങ്ങിൽ ലഫ്.ഗവർണർ വി കെ സക്സേന സത്യവാചകം ചൊല്ലിക്കൊടുത്തു. അതിഷി ഡമ്മി മുഖ്യമന്ത്രിയായിരിക്കുമെന്നും റിമോട്ട് കൺട്രോൾ ഭരണമാണ് നടക്കുകയെന്നും പ്രതിപക്ഷ നേതാവ് വിജേന്ദർ ഗുപ്ത ആരോപിച്ചു.