ബലാത്സംഗക്കേസിൽ ഒളിവിൽ കഴിയുന്ന നടൻ സിദ്ദിഖ് കേരളം വിട്ടെന്ന് സൂചന

മുൻകൂർ ജാമ്യഹർജി ഹൈക്കോടതി തള്ളി 48 മണിക്കൂർ പിന്നിടുമ്പോഴും
നടൻ സിദ്ദിഖിനെ കണ്ടെത്താൻ പൊലീസിന് സാധിച്ചിട്ടില്ല. സിദ്ദിഖ് കേരളം വിട്ടതായും കർണ്ണാടകത്തിലേക്ക് കടന്നിട്ടുണ്ടാകാമെന്നും അന്വേഷണസംഘം കരുതുന്നു. വിവിധ സംഘങ്ങളായി തിരിഞ്ഞ് സംസ്ഥാനത്തിന് അകത്തും പുറത്തും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. സിനിമാ സുഹൃത്തുക്കളുടെ ഫോൺ നമ്പറുകൾ കേന്ദ്രീകരിച്ചും വീടുകളിലും സ്ഥാപനങ്ങളിലും നിരീക്ഷണം ശക്തമാണ്.
ബലാത്സംഗക്കേസിൽ ഒളിവിൽ കഴിയുന്ന നടൻ സിദ്ദിഖ് കേരളം വിട്ടെന്ന് സൂചന. കർണാടകത്തിലേക്ക് കടന്നിട്ടുണ്ടാകാമെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം . അതേസമയം ആലുവ കുട്ടമശ്ശേരിയിലെ വീട്ടിലെത്തി സിദ്ദിഖ് കീഴടങ്ങണമെന്ന് പൊലീസ് കുടുംബാംഗങ്ങളോട് ആവശ്യപ്പെട്ടു..