ആംബുലൻസ് നിരക്ക് ഏകീകരിച്ചു

തിരുവനന്തപുരം:
രാജ്യത്ത് ആദ്യമായി ആംബുലൻസ് നിരക്ക് ഏകീകരിച്ച് സർക്കാർ.ആരോഗ്യ, ഗതാഗതവിഭാഗങ്ങളിലെ ഉദ്യോഗസ്ഥരുടെയും, തൊഴിലാളി യൂണിയനുകളുടെയും, ആംബുലൻസ് ഉടമകളുടെയും യോഗശേഷമാണ് നിരക്ക് ഏകീകരിച്ചത്. റോഡപകടങ്ങളിൽപ്പെടുന്നവരെ സൗജന്യമായി ആശുപത്രിയിലെത്തിക്കും. അർബുധ രോഗികൾക്കും 12 വയസിൽ താഴെയുള്ള കുട്ടികൾക്കും നിരക്കിളവുണ്ട്. ഐസിയു സൗകര്യമുള്ള ആംബുലൻസിലും എസിയുള്ള ട്രാവൽ ആംബുലൻസിലും ബിപിഎൽ കാർഡുള്ളവർക്ക് 20 ശതമാനം ഇളവ് അനുവദിക്കും. 600 രൂപ മുതൽ 2500 രൂപ വരെയാണ് വിവിധ വിഭാഗങ്ങളിലെ മിനിമം നിരക്ക്. ഡ്രൈവർമാർക്ക് യൂണിഫോം നിർബന്ധമാക്കി. പരാതികൾ 9188961100 എന്ന നമ്പരിൽ അറിയിക്കാം.