ട്വന്റി 20 ലോകകപ്പിൽ ഇംഗ്ലണ്ടിന് രണ്ടാംജയം
ദുബായ്:
വനിത ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പിൽ ഇംഗ്ലണ്ടിന് രണ്ടാം ജയം. ദക്ഷിണാഫ്രിക്കയെ ഏഴ് വിക്കറ്റിന് തോൽപ്പിച്ച ഇംഗ്ലണ്ട് ഗ്രൂപ്പ് ബിയിൽ ഒന്നാമതെത്തി.ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക ആറിന് 124 റണ്ണാണെടുത്തത്. ഇംഗ്ലണ്ട് 19.2 ഓവറിൽ ജയം നേടി. നാത് സ്കീവർ ബ്രുന്റ് 36 പന്തിൽ 48 റണ്ണുമായി പുറത്താകാതെ നിന്നു. ആറ് ഫോറും പറത്തി. ഓപ്പണർ ഡാനിയേല്ലെ വ്യാത് ഹോഡ്ജ് 43 പന്തിൽ 43 റണ്ണെടുത്തു. ദക്ഷിണാഫ്രിക്കൻ ബാറ്റിങ് നിരയിൽ 39 പന്തിൽ 42 റണ്ണടിച്ച ക്യാപ്റ്റൻ ലൗറ വൂൾ വൂൾവാർഡ്റ്റ് മാത്രമാണ് പൊരുതിയത്. ഇംഗ്ലണ്ടിനായി സ്പിന്നർ സോഫി എക്ലെസ്റ്റോൺ രണ്ട് വിക്കറ്റെടുത്തു.