സ്കൂൾ കിണറ്റിൽ വീണ് മരിച്ച കുട്ടിയുടെ കുടുംബത്തിന് 10 ലക്ഷം

തിരുവനന്തപുരം:
കണ്ണൂർ മാലൂർ ഗവ.ഹയർ സെക്കൻഡറി സ്കൂൾ മൈതാനത്ത് ഫുട്ബോൾ കളിക്കിടയിൽ സമീപത്തെ ഉപയോഗ ശൂന്യമായ കിണറ്റിൽ വീണ് ചികിത്സയിൽ കഴിയവേ മരിച്ച വിദ്യാർഥി ആദർശിന്റെ കുടംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും 10 ലക്ഷം രൂപ സഹായം അനുവദിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.