ഹരിവരാസനം റേഡിയോ പ്രക്ഷേപണം ചെയ്യും
തിരുവനന്തപുരം:
ഹരിവരാസനം റേഡിയോ എന്ന പേരിൽ തിരുവിതാംകൂർ ദേവസ്വം ബേർഡ് റേഡിയോ പ്രക്ഷേപണം ആരംഭിക്കുന്നു. ഈ മണ്ഡകാലത്തിനുമുമ്പ് പ്രക്ഷേപണം ആരംഭിച്ചേക്കും. ശബരിമല വിശേഷങ്ങൾ ലോകമെമ്പാടുമുള്ള ഭക്തരിൽ എത്തിക്കു കയാണ് ലക്ഷ്യം. ഇന്റർനെറ്റ് റേഡിയോയായാണ് ആരംഭിക്കുക. ഭാവിയിൽ കമ്യൂണിറ്റി റേഡിയോയായി മാറ്റാനാണ് തീരുമാനം. സന്നദ്ധമായ കമ്പനികളിൽനിന്ന് ഇതിനായി താൽപ്പര്യപത്രം ക്ഷണിക്കും. റേഡിയോ മേഖലയിൽ 15 വർഷത്തെ പ്രവൃത്തി പരിചയം വേണം. ശബരിമല ക്ഷേത്രവുമായി ബന്ധപ്പെട്ട അറിയിപ്പുകൾ, മറ്റു പരിപാടികൾ എന്നിവ ഉൾപ്പെടെ 24 മണിക്കൂറും പ്രക്ഷേപണമാണ് ഉദ്ദേശിക്കുന്നതെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് പറഞ്ഞു.