മൃഗശാലയിൽ പുത്തൻ വാസസ്ഥലം
തിരുവനന്തപുരം:
സർക്കാരിന്റെ നാലാം നൂറുദിനകർമ പരിപാടിയുടെ ഭാഗമായി മൃഗശാലയിൽ കര പക്ഷികളുടെ വാസസ്ഥലത്തിന്റേയും ക്വാറന്റൈൻ കേന്ദ്രത്തിന്റെയും നിർമാണം പൂർത്തിയായി. കൃത്രിമതടാകങ്ങളും കുറ്റിച്ചെടികളും മരക്കഷണങ്ങളും കൊണ്ട് മനോഹരമാക്കി പക്ഷികൾക്കായി വലിയ ഇരുപ്പുകൂട്ടുകൾ സജ്ജമാണ്. കാഴ്ചയിൽ മനോഹാരിത തീർക്കുന്ന വർണപ്പക്ഷികളായ മക്കാവുപോലെയുള്ള പക്ഷികളെ പാർപ്പിക്കാൻ രണ്ടു കോടി 99 ലക്ഷം രൂപയിലാണ് ആവാസ വ്യവസ്ഥയുടെ നിർമാണം. കേന്ദ്ര മൃഗശാല അതോരിറ്റിയുടെ നിർദ്ദേശം അനുസരിച്ച് രണ്ടുകോടി 49 ലക്ഷം രൂപ ചെലവാക്കിയാണ് കേന്ദ്രം നിർമ്മിച്ചിരിക്കുന്നതു്. ബുധനാഴ്ച പകൽ 11 ന് വാസസ്ഥലവും ക്വാറന്റൈൻ കേന്ദ്രവും മന്ത്രി ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും.