രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ന്യൂസിലാൻഡിന് 113 റൺ വിജയം
പുണെ:
പന്ത്രണ്ട് വർഷത്തിനുശേഷം ഇന്ത്യ സ്വന്തം മണ്ണിൽ ഒരു ക്രിക്കറ്റ് പരമ്പരയിൽ അടിയറവ് പറഞ്ഞു. മി മിച്ചെൽ സാന്റ്നെർ എന്ന ഇടംകൈയൻ സ്പിന്നർ ജ്വലിച്ചു നിന്നപ്പോൾ ഇന്ത്യൻ ബാറ്റർമാർ തകർന്നു പോയി.രണ്ടാം ടെസ്റ്റിൽ 113 റണ്ണിന് ജയിച്ച് ന്യൂസിലാൻഡ് ഇന്ത്യയുടെ സ്പിൻ കോട്ടയിൽ ചരിത്രമെഴുതി. 359 റണ്ണെന്ന കൂറ്റൻ ലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഇന്ത്യൻനിര 245 ന് കൂടാരം കയറി. ന്യൂസിലാൻഡിന്റെ ഒന്നാം ഇന്നിങ്സ് 255 നാണ് അവസാനിച്ചതു്.രണ്ടാം ഇന്നിങ്സിലെ ആറെണ്ണം ഉൾപ്പെടെ 13 വിക്കറ്റ് വീഴ്ത്തിയ സാന്റ്നെർ ആണ് മാൻ ഓഫ് ദി മാച്ച്. സ്കോർ: ന്യൂസിലാൻഡ് 259, 255
ഇന്ത്യ: 156,245.ഒന്നാം ഇന്നിങ്സിന്റെ തകർച്ചയാണ് തോൽവിക്കുള്ള പ്രധാന കാരണമെന്ന് ഇന്ത്യൻ ടീം ക്യാപ്റ്റൻ റോഹിത് ശർമ പ്രതികരിച്ചു.