ഹോക്കി ടീമിനെ സലിമ നയിക്കും
ന്യൂഡൽഹി:
ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കിക്കുള്ള ഇന്ത്യൻ വനിതാ ടീമിനെ സലിമ ടെറ്റെ നയിക്കും. 18 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. ബീഹാറിൽ നവംബർ 11 മുതൽ 20 വരെയാണ് ടൂർണമെന്റ്. നവ്നീത് കൗറാണ് വൈസ് ക്യാപ്റ്റൻ. ചൈന, ജപ്പാൻ, ദക്ഷിണ കൊറിയ, മലേഷ്യ, തായ്ലൻഡ് ടീമുകളും രംഗത്തുണ്ട്. നവംബർ 11 ന് മലേഷ്യയുമായാണ് ഇന്ത്യയുടെ അടുത്ത കളി. നിലവിലെ ചാമ്പ്യൻമാരാണ് ഇന്ത്യ.