ജമ്മുകശ്മീരിൽ വീണ്ടും ഭീകരാക്രമണം
ജമ്മുകശ്മീരിൽ വീണ്ടും ഭീകരാക്രമണം. ഭീകരർ സൈനിക ക്യാമ്പിന് നേരെ ആക്രമണം നടത്തിയതായാണ് റിപ്പോർട്ട്. പന്നർ മേഖലയിലാണ് വെടിവെപ്പ് നടത്തിയത്. ബന്ദിപ്പോരയിലെ സൈനിക ക്യാമ്പിന് നേരെയാണ് ആക്രമണം നടത്തിയത്. മേഖലയിൽ സൈനിക നടപടി പുരോഗമിക്കുന്നതായാണ് വിവരം.
നേരത്തെ ബുദ്ഗാം ജില്ലയിലെ മസഹാമ മേഖലയിൽ രണ്ട് കുടിയേറ്റ തൊഴിലാളികൾക്ക് ഭീകരരുടെ വെടിയേറ്റിരുന്നു.ഉത്തർപ്രദേശിൽ നിന്നുള്ള തൊഴിലാളികൾക്ക് നേരെയാണ് ഭീകരാക്രമണം ഉണ്ടായത്. ഉസ്മാൻ മാലിക്,സോഫിയാൻ എന്നിവർക്കാണ് വെടിവയ്പ്പിൽ പരിക്കേറ്റത്. ശ്രീനഗറിലെ ജെവിസി ആശുപത്രിയിൽ ചികിത്സയിലുള്ള തൊഴിലാളികൾ അപകടനില തരണം ചെയ്തതായി ഡോക്ടർമാർ അറിയിച്ചു.
കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ കശ്മീർ താഴ്വരയിൽ കുടിയേറ്റ തൊഴിലാളികൾക്ക് നേരെ നടക്കുന്ന നാലാമത്തെ ആക്രമണമാണിത്. ഒക്ടോബർ 20-ന് ഗന്ദർബാൽ ജില്ലയിലെ ടണൽ നിർമ്മാണം നടക്കുന്ന സ്ഥലത്ത് ഡോക്ടറും ബീഹാറിൽ നിന്നുള്ള രണ്ട് തൊഴിലാളികളും ഉൾപ്പെടെ ഏഴ് പേരെ തീവ്രവാദികൾ വെടിവെച്ച് കൊലപ്പെടുത്തിയിരുന്നു.