ആഗ്രയിൽ മണ്ഡപം ഇടിഞ്ഞുവീണു
ആഗ്ര:
ആഗ്രയിൽ യമുനാ തീരത്ത് മുഗൽ കാലഘട്ടത്തിലു ണ്ടാക്കിയ മനോഹരമായ നിർമിതികളാലൊന്നായ സൊഹ്റാ ബാഗ് മൂന്നുനില മണ്ഡപം തകർന്നുവീണു. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ മേൽനോട്ടത്തിലുള്ള മൂന്നുനില മണ്ഡപത്തിലെ താഴത്തെ നില മാത്രമാണ് അവശേഷിക്കുന്നത്. അടുത്തിടെ പെയ്ത മഴയാണ് മണ്ഡപത്തിന്റെ തകർച്ചയിലേക്ക് നയിച്ചതെന്നാണ് അധികൃതരുടെ വിശദീകരണം. എന്തു വില കൊടുത്തും സംരക്ഷിക്കേണ്ട ഇത്തരം ചരിത്ര നിർമിതികളോടുള്ള അവഗണന ലജ്ജാകരമാണെന്ന് ഇന്ത്യാ പഠനങ്ങൾ നടത്തുന്ന ബ്രിട്ടീഷ് ചരിത്രകാരനായ വില്യം ഡാൽറിമ്പിൾ പ്രതികരിച്ചു.1526 ൽ മുഗൽഭരണകാലത്താണ് വിശാലമായ സൊഹ്റ ബാഗ് പൂന്തോട്ടം നിർമ്മിച്ചത്.