ലബനനിൽ മരണം 3,000 കവിഞ്ഞു

ബെയ്റൂട്ട്:
ഇസ്രായേലും ഹിസ്ബുള്ളയും തമ്മിലുള്ള യുദ്ധം തുടങ്ങിയശേഷം ലബനനിൽ 3,000 ത്തിലധികംപേർ കൊല്ലപ്പെട്ടതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.യുദ്ധം ഇനിയും തുടർന്നാൽ ആരോഗ്യസംവിധാനമടക്കമുള്ള അവശ്യ സേവന മേഖലകളുടെ പ്രവർത്തനം താറുമാറാകും. തെക്കൻ ലെബനനിലെ 37ഗ്രാമങ്ങൾ നാമാവശേഷമായി. 40,000ത്തിലധികം വീടുകൾ തകർന്നു. അപകട മേഖലകളിൽ നിന്ന് പന്ത്രണ്ടുലക്ഷത്തോളം പേരെ മാറ്റിപ്പാർപ്പിച്ചു.