ചതിച്ചത് ഗൂഗിൾ മാപ്പ് , കായംകുളം ദേവ കമ്മ്യൂണിക്കേഷൻസ് നാടക സംഘം അപകടത്തിൽ പെട്ടത് വഴിതെറ്റിയപ്പോൾ

നാടക സംഘത്തിലെ അഭിനേതാക്കളായ കായംകുളം മുതുകുളം സ്വദേശി അഞ്ജലി, കരുനാഗപ്പള്ളി തേവലക്കര സ്വദേശി ജെസി മോഹൻ എന്നിവരാണ് മരിച്ചത്.
രാത്രി നാടകം കഴിഞ്ഞ് കടന്നപ്പള്ളിയിൽ നിന്ന് ബത്തേരിയിലേക്ക് പോകുന്ന വണ്ടിയാണ് ഇന്ന് പുലർച്ചെ നാലുമണിയോടെ അപകടത്തിൽപ്പെട്ടത്.
കണ്ണൂർ കേളകത്ത് നാടക സംഘത്തിന്റെ ബസ് അപകടത്തിൽപ്പെട്ടത് കടന്നപ്പള്ളിയിലെ നാടകം കഴിഞ്ഞ് വയനാട്ടിലെ സുൽത്താൻ ബത്തേരിയിലേക്ക് പോകവെ വഴിതെറ്റിയപ്പോൾ.
കായംകുളം ദേവ കമ്മ്യൂണിക്കേഷൻസ് എന്ന നാടക സംഘം സഞ്ചരിച്ച ബസാണ് കേളകത്തെ മലയാംപടിയിലെ എസ് വളവിൽ വെള്ളിയാഴ്ച പുലർച്ചെ അപകടത്തിൽപ്പെട്ടത്.നാടക സംഘത്തിന് വഴിതെറ്റിയാണ് ഈ റോഡിലൂടെ സഞ്ചരിച്ചത്. ബസിന്റെ മുൻവശത്തിരുന്ന നാടക സംഘത്തിലെ അഭിനേതാക്കളായ കായംകുളം മുതുകുളം സ്വദേശി അഞ്ജലി, കരുനാഗപ്പള്ളി തേവലക്കര സ്വദേശി ജെസി മോഹൻ എന്നിവരാണ് മരിച്ചത്.
അപകട സമയത്ത് 14 പേരാണ് ബസില്‍ ഉണ്ടായിരുന്നത്. പരിക്കേറ്റ ഒമ്പതു പേരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡ്രൈവറുടെ നില ഗുരുതരമാണ്. നിയന്ത്രണം വിട്ട ബസ് ആഴത്തിലേക്ക് മറിയുകയായുരുന്നു. തലകുത്തനെ മറിഞ്ഞ ബസ് ഒരു മരത്തടിയിൽ തട്ടിയാണ് നിന്നത്. ഫയർഫോഴ്സും പോലീസും സ്ഥലത്ത് എത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.
കായംകുളം ,ഉമേഷ്, സുരേഷ്, ഷിബു എറണാകുളം സ്വദേശികളായ വിജയകുമാർ, ബിന്ദു, കല്ലുവാതുക്കൽ സ്വദേശി ചെല്ലപ്പൻ, കൊല്ലം സ്വദേശി ശ്യാം, അതിരുങ്കൽ സ്വദേശി സുഭാഷ് എന്നിവരാണ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലുള്ളത്.

