ക്രിക്കറ്റ് പരമ്പരയിൽ ഇന്ത്യയ്ക്ക് 135 റൺ വിജയം
ജൊഹന്നസ്ബർഗ്:
തിലക് വർമയുടെയും,സഞ്ജു സാംസന്റേയും സിക്സറുകളിൽ ദക്ഷിണാഫ്രിക്ക അടിയറവ് പറഞ്ഞു.തലങ്ങും വിലങ്ങും സിക്സറും ഫോറും പായിച്ച ഇരുവരും ദക്ഷിണാഫ്രിക്കൻ ബൗളർമാരെ നിലംപരിശാക്കി. നാലാം മത്സരത്തിൽ 135 റണ്ണിന്റെ കൂറ്റൻ ജയത്തോടെ ട്വന്റി 20 ക്രിക്കറ്റ് പരമ്പര 3- 1ന് സൂര്യകുമാർ യാദവും കൂട്ടരും സ്വന്തമാക്കി. വാണ്ടറേഴ്സിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തിൽ 283 റണ്ണാണ് അടിച്ചു കൂട്ടിയത്. ട്വന്റി 20യിൽ ഇന്ത്യയുടെ രണ്ടാമത്തെ മികച്ച സ്കോർ. ആകെ 23 സിക്സറുകൾ. മറുപടിക്കെത്തിയ ദക്ഷിണാഫ്രിക്ക 18.2 ഓവറിൽ 148ന് പുറത്തായി.സഞ്ജ 56 പന്തിൽ 109 റണ്ണാണ് നേടിയത്. ഒമ്പത് സിക്സർ, ആറ് ഫോർ.സഞ്ജുവിന്റെയും, തിലകിന്റേയും കൂട്ടുകെട്ട് 86 പന്തിൽ 210 റൺ. സ്കോർ: ഇന്ത്യ 283/1,ദക്ഷിണാഫ്രിക്ക: 148 (18.2).