ഡെൻമാർക്കിന്റെ വിക്ടോറിയ വിശ്വസുന്ദരി

മെക്സിക്കോ സിറ്റി :
മെക്സിക്കോയിൽ നടന്ന 73-ാമത് വിശ്വസുന്ദരി മത്സരത്തിൽ കിരീടം ചൂടി ഡെൻമാർക്കിന്റെ വിക്ടോറിയ ഖയെർ തെയ്ൽവിഗ്.125 രാജ്യങ്ങളുടെ മത്സരാർഥികൾ മാറ്റുരച്ച മത്സരത്തിലാണ് ഈ ഇരുപത്തൊന്നുകാരി മുന്നിലെത്തിയതു്.ആദ്യമായാണ് ഡെൻമാർക്കിനെ പ്രതിനിധീകരിച്ചെത്തുന്ന മത്സരാർഥി ലോകസുന്ദരിപ്പട്ടം ചൂടുന്നത്. നൈജീരിയായുടെ ചിഡിമ അദേറ്റ്ഷിന, മെക്സിക്കോയുടെ മരിയ ഫെർണാൻഡ ബെൽട്രാൻ രണ്ടും മൂന്നും സ്ഥാനങ്ങളിൽ എത്തി. ഇന്ത്യയുടെ റിയ സിൻഘയ്ക്ക് അവസാന 12 പേരിൽ എത്താനായില്ല.