വിഴിഞ്ഞം കോൺക്ലേവ് നിക്ഷേപങ്ങൾക്ക് വഴിതുറക്കും

തിരുവനന്തപുരം:
തുറമുഖേതര വ്യവസായങ്ങൾക്കുള്ള സാധ്യതകൂടി തുറന്നിടാൻ വിഴിഞ്ഞം രാജ്യാന്തര കോൺക്ലേവ്. അടിസ്ഥാന സൗകര്യ വികസനത്തിനൊപ്പം വിനോദസഞ്ചാരം, ഹോസ്പിറ്റാലിറ്റി, മാനുഫാക്ചറിങ് മേഖലകളിലെ നിക്ഷേപം എന്നിവയെല്ലാം ജനുവരിയിലെ കോൺക്ലേവിൽ അവതരിപ്പിക്കും. കണ്ടെയ്നർ ഫ്രെയ്റ്റ് സ്റ്റേഷൻ, കണ്ടെയ്നർ യാർഡ്, എക്യുപ്മെന്റ് റിപ്പയർ യൂണിറ്റ്, വെയർഹൗസ്,ലോജിസ്റ്റിക്സ് പാർക്ക് തുടങ്ങി ഷിപ്പിങ്ങുമായി ബന്ധപ്പെട്ട ഒട്ടേറെ അവസരങ്ങളും മുന്നോട്ടുവയ്ക്കും. പാരമ്പര്യേതര ഊർജം, ഫിഷറീസ്, അക്വാകൾച്ചർ തുടങ്ങിയവയിലെ നിക്ഷേപസാധ്യതയും അറിയാനാകും. ജനുവരി 20 നും 30 നും തിരുവനന്തപുരം ഹയാത്ത് റീജൻസിയിലാണ് കോൺക്ലേവ്.