റഷ്യന്‍ പ്രസിഡന്‍റ് പുടിന്‍ ഉടന്‍ ഇന്ത്യയിലെത്തും

 റഷ്യന്‍ പ്രസിഡന്‍റ് പുടിന്‍ ഉടന്‍ ഇന്ത്യയിലെത്തും

ന്യൂഡൽഹി: 

റഷ്യൻ പ്രസിഡന്‍റ് വ്‌ളാഡിമിർ പുടിൻ ഉടന്‍ ഇന്ത്യ സന്ദർശിക്കുമെന്ന് ക്രെംലിൻ പ്രസ് സെക്രട്ടറി ദിമിത്രി പെസ്‌കോവ്. യാത്രാ തീയതി അന്തിമമാക്കി വരികയാണെന്നും പ്രസ് സെക്രട്ടറി പറഞ്ഞു. ന്യൂഡൽഹിയിൽ സ്‌പുട്‌നിക് വാർത്താ ഔട്ട്‌ലെറ്റ് സംഘടിപ്പിച്ച പരിപാടിയിൽ വെര്‍ച്വലായി പങ്കെടുക്കുകയായിരുന്നു ദിമിത്രി പെസ്‌കോവ്.

റഷ്യ-യുക്രെയ്‌ന്‍ യുദ്ധം ആരംഭിച്ചതിന് ശേഷം ഇതാദ്യമായാണ് പുടിൻ ഇന്ത്യ സന്ദർശിക്കാനെത്തുന്നത്. അതിനിടെ, ജി20 ഉച്ചകോടിയില്‍ നടന്ന ഇന്ത്യ-ചൈന ചർച്ചകളെ പുടിൻ സ്വാഗതം ചെയ്‌തതായി ക്രെംലിൻ വക്താവ് പറഞ്ഞു. എന്നാൽ ഇതിൽ റഷ്യക്ക് പങ്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

റഷ്യ – യുക്രെയ്ൻ സംഘര്‍ഷത്തില്‍ ഇന്ത്യയുടെ മധ്യസ്ഥ പങ്കിനെ പുടിൻ സ്വാഗതം ചെയ്യുന്നതായും ദിമിത്രി പെസ്‌കോവ് പറഞ്ഞു. ബ്രിക്‌സ് ഉച്ചകോടിക്കായി മോദി റഷ്യയിലെ കസാനിലെത്തിയപ്പോഴും പുടിനും മോദിയും ചര്‍ച്ച നടത്തിയിരുന്നു.

ഈ ജൂലൈയിൽ മോദി റഷ്യയില്‍ ഔദ്യോഗിക സന്ദർശനവും നടത്തിയിരുന്നു. റഷ്യയുടെ പരമോന്നത ദേശീയ പുരസ്‌കാരമായ “ദ ഓർഡർ ഓഫ് സെന്‍റ് ആൻഡ്രൂ ദി അപ്പോസ്‌റ്റിൽ’ പുരസ്‌കാരവും റഷ്യ മോദിക്ക് നല്‍കിയിരുന്നു.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News