ഡിജിറ്റൽ കോടതി ഇന്ന് പ്രവർത്തനം തുടങ്ങും

കൊല്ലം:
ഇന്ത്യയിൽ ആദ്യമായി കൊല്ലത്ത് 24 മണിക്കൂറും പ്രവർത്തിക്കുന്ന പേപ്പർ രഹിത ഡിജിറ്റൽ കോടതി (24 x 7 ഓപ്പൺ ആൻഡ് നെറ്റ് വർക്ക്ഡ് കോടതി ) ബുധനാഴ്ച പ്രവർത്തനം തുടങ്ങും. ബുധനാഴ്ച ആദ്യ കേസ് തീരുമാനിക്കും. പണമടച്ചുതീർക്കൽ നിയമ (നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ്സ് ആക്ട് ) പ്രകാരമുള്ള ചെക്ക് വ്യാപക കേസുകളാകും പരിഗണിക്കുക. ജനങ്ങൾക്ക് പുത്തൻ വ്യവഹാര പരിഹാര അനുഭവം നൽകുന്നതാണ് പുതിയ കോടതി. ഓൺലൈനായാണ് കേസ് ഫയൽ ചെയ്യേണ്ടത്. കക്ഷികളോ അഭിഭാഷകരോ നേരിട്ട് കോടതിയിൽ ഹാജരാകേണ്ട.പ്രതിക്കുള്ള സമൻസ് അതത് പോലീസ് സ്റ്റേഷനുകളിൽ ഓൺലൈനായി ലഭ്യമാക്കും.പ്രതിയും ജാമ്യക്കാരും ഓൺലൈനായി ഹാജരായി രേഖ അപ്ലോഡ് ചെയ്ത് ജാമ്യം നേടാം.