അർജന്റീന വരുന്നു
കൊച്ചി:
കേരളത്തിൽ സൗഹൃദ മത്സരത്തിന് തയ്യാറാണെന്ന് അർജന്റീന ഫുട്ബോൾ ടീം അറിയിച്ചു. അടുത്ത വർഷം അവസാനം കൊച്ചിയിൽ കളി നടക്കാനാണ് സാധ്യത. ഇതു സംബന്ധിച്ച വിശദാംശങ്ങൾ ഇന്ന് കായിക മന്ത്രി വി അബ്ദുറഹിമാൻ മാധ്യമങ്ങളെ അറിയിക്കും. ലയണൽ മെസ്സിയടക്കമുള്ള ലോകകപ്പ് ടീമാണ് വരുന്നത്. കൊച്ചി നെഹ്‌റു സ്റ്റേഡിയത്തിൽ അറ്റകുറ്റപ്പണി നടത്തിയാകും മത്സരത്തിന് സജ്ജമാക്കുക. അർജന്റീനയുടെ എതിരാളി ആരെന്ന് തീരുമാനിച്ചിട്ടില്ല. ഉയർന്ന റാങ്കുള്ള സൗദി അറേബ്യ, ഇറാൻ, ഖത്തർ, യുഎഇ തുടങ്ങിയ അറബ് രാജ്യങ്ങളെയാണ് പരിഗണിക്കുന്നത്. ഇന്ത്യയുടെ റാങ്ക് 125 ആണ്. കൊച്ചിക്കു പുറമെ കോഴിക്കോടും തിരുവനന്തപുരവും വേദിയായി പരിഗണനയിലുണ്ട്.