തൊണ്ടിമുതൽ തിരിമറിക്കേസ് പുന:സ്ഥാപിച്ചു

ന്യൂഡൽഹി:
എം എൽ എയും മുൻമന്ത്രിയുമായ ആന്റണി രാജുവിനെതിരെ നെടുമങ്ങാട് ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേട്ടു കോടതിയിലുള്ള തൊണ്ടിമുതൽ തിരിമറിക്കേസ് പുന:സ്ഥാപിച്ച് സുപ്രീംകോടതി. മൂന്നു ദശകത്തിലേറെയായ കേസിൽ ഒരു വർഷത്തിനകം വിചാരണ പൂർത്തിയാക്കണം. ഡിസംബർ 20നോ തൊട്ടടുത്ത പ്രവർത്തി ദിവസമോ ആന്റണി രാജു കോടതിയിൽ ഹാജരാകണം. വിചാരണക്കോടതിയിലെ നടപടികൾ റദ്ദാക്കിയതിൽ കേരള ഹൈക്കോടതിക്ക് തെറ്റുപറ്റിയെന്ന് ജസ്റ്റിസുമാരായ സി ടി രവികുമാർ,സഞ്ജയ് കരോൽ എന്നിവരടങ്ങിയ ബഞ്ച് വിധിച്ചു. കോടതി നടപടികളുമായി ബന്ധപ്പെട്ട തൊണ്ടി മുതലിൽ തിരിമറിയുണ്ടായാൽ പൊലീസ് സമർപ്പിക്കുന്ന കുറ്റപത്രത്തിന്മേൽ വിചാരണ നടത്താൻ കഴിയില്ലെന്നായിരുന്നുഹൈക്കോടതി നിലപാട്. ഇത് സുപ്രീം കോടതി