ശബരിമലയിലെത്തിയത് 3.50 ലക്ഷം തീർഥാടകർ

ശബരിമല:
മണ്ഡല തീർഥാടനകാലം ആരംഭിച്ച് അഞ്ചു ദിവസം പിന്നിടുമ്പോൾ ദർശനത്തിനെത്തിയത് 3.5 ലക്ഷത്തിലധികം തീർഥാടകർ. കഴിഞ്ഞ വർഷം അഞ്ചുദിവസം കഴിഞ്ഞപ്പോൾ രണ്ട് ക്ഷത്തോളമായിരുന്നു തീർഥാടകരുടെ എണ്ണം. കഴിഞ്ഞവർഷം നടതുറന്ന ദിവസം 14,327 പേർ ദർശനം നടത്തിയപ്പോൾ ഇത്തവണ 30,687പേരായി. വൃശ്ചികം ഒന്നിന് 48.796 പേരും രണ്ടിന് 47,102 പേരും മൂന്നിന് 37,848 പേരു മാണെത്തിയത്. ഇന്നലെ ഉച്ചയ്ക്ക് രണ്ടു വരെ 37,552 പേരും ഉൾപ്പെടെ 3,17,923 തീർഥാടകരെത്തി. രാത്രിയോടെ ഇത് മൂന്നരലക്ഷമായി. നടതുറന്നിരിക്കുന്ന സമയം രണ്ടു മണിക്കൂർ വർദ്ധിപ്പിച്ചതും പതിനെട്ടാംപടി കയറ്റുന്നതിൽ പൊലീസിന്റെ ജാഗ്രതയും നടയടച്ച ശേഷവും തീർഥാടകരെ പതിനെട്ടാംപടി കയറാൻ അനുവദിച്ചതുമെല്ലാം തിരക്ക് ഒഴിവാക്കുന്നതിനും സുഗമമായ ദർശനത്തിനും വഴിയൊരുക്കി.