മുനമ്പം വഖഫ് ഭൂമി തര്‍ക്കത്തില്‍ ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിച്ചു

തിരുവനന്തപുരം :
മുനമ്പം വഖഫ് ഭൂമി തര്‍ക്കത്തില്‍ ഭൂമിയുടെ രേഖകള്‍ പരിശോധിക്കാന്‍ സര്‍ക്കാര്‍ ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിച്ചു. ഹൈക്കോടതി മുന്‍ ആക്‌ടിങ് ചീഫ് ജസ്റ്റിസായ പി എന്‍ രാമചന്ദ്രന്‍ നായര്‍ അദ്ധ്യക്ഷനായ കമ്മീഷനാകും ഭൂമിയുടെ രേഖകള്‍ പരിശോധിച്ചു തുടര്‍ നടപടികള്‍ സ്വീകരിക്കുകയെന്ന് മുഖ്യമന്ത്രി അദ്ധ്യക്ഷനായ ഉന്നതതല യോഗത്തിന് ശേഷം മന്ത്രിമാരായ പി രാജീവ്, കെ രാജന്‍, വി അബ്‌ദുറഹ്മാന്‍ എന്നിവര്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.
മുനമ്പത്തെ ചരിത്ര പശ്ചാത്തലവും നിയമവശവും യോഗം പരിശോധിച്ചുവെന്ന് മന്ത്രി പി രാജീവ് വ്യക്തമാക്കി. അര്‍ഹരായവരെ മുനമ്പത്തു നിന്നും ഒഴിപ്പിക്കില്ല. നിയമപരമായ അവകാശം സംരക്ഷിക്കപ്പെടും. നിലവില്‍ നോട്ടീസ് നല്‍കിയവരെ ഒഴുപ്പിക്കില്ലെന്നും പുതിയ നോട്ടീസ് നല്‍കില്ലെന്നും വഖഫ് ബോര്‍ഡ് തന്നെ യോഗത്തില്‍ വ്യക്തമാക്കി.