ഇലക്ട്രിക് ഹോവറിൽ പൊലീസെത്തും

തിരുവനന്തപുരം:
തിരക്കേറിയ ഇടങ്ങളിൽ പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനും സാമൂഹ്യവിരുദ്ധരെ പിടികൂടാനും ഇനി മുതൽ പൊലീസ് ഇലക്ട്രിക് ഹോവറിൽ പൊലീസ് പാഞ്ഞെത്തും. പൊലീസ് പട്രോൾ സംവിധാനം വിപുലമാക്കുന്നതിന്റെ ഭാഗമായാണ് തലസ്ഥാനത്ത് ഹോ വർ പട്രോളിങ് ആരംഭിക്കുന്നതു്. വാഹനത്തിരക്കിനിടയിലൂടെ സുഗമമായി സഞ്ചരിക്കാമെന്ന തിനൊപ്പം ആയാസമില്ലാതെ കൂടുതൽ ദൂരം സഞ്ചരിച്ച് നിരീക്ഷണം നടത്താനാകും.ആദ്യ ഘട്ടത്തിൽ മാനവീയം വീഥി, ശംഖുംമുഖം ഭാഗത്താണ് ഇലക്ട്രിക് ഹോവർ വാഹനങ്ങളിൽ പൊലീസ് പട്രോളിങ് ആരംഭിക്കുക.