ടോക്ക് വിത്ത് എഎൽഎ

കാട്ടാക്കട:
കാട്ടാക്കട നിയോജക മണ്ഡത്തിൽ 2025 ജനുവരിയിൽ നടത്തുന്ന എൻക്ലേവ് കാട്ടാക്കടയുടെ ഭാഗമായി സ്കൂളുകളിൽ ‘ടോക്ക് വിത്ത് എംഎൽഎ ‘പരിപാടി ആരംഭിച്ചു. വിളവൂർക്കൽ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളുമായി സംവദിച്ചുകൊണ്ട് ഐ ബി സതീഷ് എംഎൽഎ പരിപാടിക്ക് തുടക്കം കുറിച്ചു. എൻക്ലേവിന്റെ ലക്ഷ്യവും ആവശ്യകതയും ഗുണങ്ങളും സംബന്ധിച്ച് എംഎൽഎ വിദ്യാർഥികൾക്ക് വിശദീകരിച്ചു കൊടുത്തു. വരുംദിവങ്ങളിലും ടോക്ക് വിത്ത് എംഎൽഎ പരിപാടി തുടരും.