ദർശനത്തിനെത്താത്ത ഭക്തർ വെർച്വൽ ക്യൂ റദ്ദാക്കണം

കൊച്ചി:
വെർച്വൽ ക്യൂ വഴി ശബരിമല ദർശനത്തിന് ബുക്ക് ചെയ്ശേഷം എത്തുന്നില്ലെങ്കിൽ ബുക്കിങ് റദ്ദാക്കണമെന്ന് ഹൈക്കോടതി.ഇക്കാര്യം മാധ്യമങ്ങളിലൂടെ അറിയിക്കാൻ ദേവസ്വം ബോർഡിനോട് നിർദ്ദേശിച്ചു. കേരളത്തിന് പുറമെ തമിഴ്നാട്, കർണാടകം,ആന്ധ്രപ്രദേശ് എന്നിവിടങ്ങളിലും പ്രചാരണം നൽകണമെന്ന് ജസ്റ്റിസ് അനിൽ കെ നരേന്ദ്രൻ,ജസ്റ്റിസ് എസ് മുരളി കൃഷ്ണ എന്നിവരടങ്ങിയ ദേവസ്വം ബഞ്ച് നിർദേശിച്ചു. ബുക്ക് ചെയ്യുന്നവരിൽ 20 മുതൽ 25 ശതമാനം വരെ എത്തുന്നില്ലെന്ന് ദേവസ്വം ബോർഡ് അറിയിച്ചു. ഇവർ റദ്ദ് ചെയ്യാത്തതിനാൽ മറ്റുള്ളവർക്ക് സ്ലോട്ടുകൾ അനുവദിക്കാനാകുന്നില്ല. തീർഥാടകരുമായി ഓരോ മണിക്കൂറിലും 292 വാഹനങ്ങൾ ശരാശരി എത്തുന്നതായി മോട്ടോർ വാഹന വകുപ്പ്.