ഗൂഗിൾ മാപ്പ് വഴിതെറ്റിച്ചു ,പൂർത്തിയാകാത്ത പാലത്തിൽനിന്നും കാർ നദിയിലേയ്ക്ക് വീണു മൂന്നു പേർ മരിച്ചു

 ഗൂഗിൾ മാപ്പ് വഴിതെറ്റിച്ചു ,പൂർത്തിയാകാത്ത പാലത്തിൽനിന്നും കാർ നദിയിലേയ്ക്ക് വീണു മൂന്നു പേർ മരിച്ചു

ഉത്തർപ്രദേശിലെ ബറേലിയിൽ നിർമാണത്തിലിരിക്കുന്ന മേൽ പാലത്തിൽ നിന്ന് കാർ നദിയിലേക്ക് മറിഞ്ഞതിൻ്റെ ദൃശ്യങ്ങൾ

നിർമ്മാണത്തിലിരിക്കുന്ന മേൽപ്പാലത്തിലൂടെ ഗൂഗിൾ മാപ്പ് തെറ്റായ വഴികാണിച്ചതിനെ തുടർന്ന് അപകടം. വാഹനം നദിയിലേക്ക് വീണ് യാത്രക്കാരായ മൂന്ന് പേർ മരിച്ചുവെന്ന് പോലീസ് പറഞ്ഞു.

വിവേക്, അമിത് എന്നീ രണ്ട് പേർ ഗുരുഗ്രാമിൽ നിന്ന് യാത്ര ആരംഭിച്ച് ഒരു വിവാഹത്തിൽ പങ്കെടുക്കാൻ ബറേലിയിലേക്ക് പോകുമ്പോൾ ശനിയാഴ്ചയാണ് സംഭവം. അപൂർണ്ണമായ മേൽപ്പാലത്തിലേക്ക് ഗൂഗിൾ മാപ്പ് വഴികാട്ടുകയായിരുന്നു.

പാലത്തിലൂടെ സഞ്ചരിച്ച കാർ 50 അടി ഉയരത്തിൽ നിന്ന് ആഴം കുറഞ്ഞ നദിയായ രാംഗംഗയിലേക്ക് പതിക്കുകയായിരുന്നു.

പിറ്റേന്ന് രാവിലെയാണ് തകർന്ന കാറും മരിച്ച മൂന്ന് പേരെയും നാട്ടുകാർ കണ്ടെത്തിയത്. ഇവർ പോലീസിൽ വിവരമറിയിക്കുകയും തുടർന്ന് പോലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി മാറ്റി.

“ഇന്ന് രാവിലെ 9:30 ന് രാംഗംഗ നദിയിൽ ഒരു കേടായ കാർ കണ്ടെത്തി. പോലീസിൽ വിവരമറിയിക്കുകയും സ്ഥലത്തെത്തി. പോലീസ് എത്തിയപ്പോൾ ടാക്സിയായി വാടകയ്‌ക്കെടുക്കാൻ സാധ്യതയുള്ള വാഗൺ ആർ നദിക്കരയിൽ കിടക്കുന്നത് കണ്ടു. കാർ പൂർത്തിയാകാത്ത പാലത്തിലേക്ക് പോയി അവിടെ നിന്ന് നദിയിലേക്ക് വീഴുകയായിരുന്നു. ”പോലീസ് പറഞ്ഞു.

“മൃതദേഹങ്ങൾ കണ്ടെത്തി പോസ്റ്റ്‌മോർട്ടത്തിനായി കൊണ്ടുപോയി. അമിത്, വിവേക് എന്നീ രണ്ട് പേരുടെ ഐഡൻ്റിറ്റി സ്ഥിരീകരിച്ചു. മൂന്നാമൻ്റെ ഐഡൻ്റിറ്റിയെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ പരിശോധിച്ചുവരികയാണ്.” പോലീസ് കൂട്ടിച്ചേർത്തു.

അപകടത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ കുറ്റപ്പെടുത്തി. എന്തുകൊണ്ടാണ് പാലം അപൂർണ്ണമായതെന്നും പണി നടക്കുന്ന ഒരറ്റത്ത് ബാരിക്കേഡുകൾ സ്ഥാപിച്ചില്ലെന്നും കുടുംബം ചോദിച്ചു.

അനാസ്ഥ ആരോപിച്ച് നിർമാണ വകുപ്പിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന് അവർ ആവശ്യപ്പെട്ടു.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News