ഐറിഷ് പാർലമെന്റ് തെരഞ്ഞെടുപ്പിൽ പാലാക്കാരിയും
പാലാ:
അയർലന്റ് പാർലമെന്റിലേക്ക് വെള്ളിയാഴ്ച നടക്കുന്ന തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയായി പാലാ സ്വദേശിനി മഞ്ജു ദേവിയും. കരസേനാംഗമായിരുന്ന വിളക്കുമാടം മണിമന്ദിരത്തിൽ പരേതനായ ഹവിൽദാർ മേജർ കെ എം ബാലകൃഷ്ണൻ ആചാരിയുടെ മകളാണ് 49 കാരിയായ മഞ്ജുദേവി.ഡബ്ളിൻ ഫിൻഗൽ ഈസ്റ്റ് മണ്ഡലത്തിൽ ഭരണകക്ഷിയായ ഫിയാന ഫോയിൽ പാർട്ടിയുടെ സ്ഥാനാർഥിയായ ഇവർ ആദ്യമായാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. അയർലൻഡിലെ ഫിൻഗ്ലാസ് ക്രിക്കറ്റ് ക്ലബ് സ്ഥാപകരിൽ ഒരാളായ തിരുവനന്തപുരം മുടവൻമുകൾ ശ്യാംനികേതനിൽ ശ്യാം മോഹനാണ് ഭർത്താവ്.