തെലങ്കാനയിൽ 8 മാവോയിസ്റ്റുകളെ വധിച്ചു
തെലങ്കാനയിലെ മുളുഗു ജില്ലയിൽ പൊലീസുമായുള്ള ഏറ്റുമട്ടലിൽ എട്ട് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. ചൽപ്പാക വനമേഖലയിലാണ് ഞായറാഴ്ച പുലർച്ചെ ഏറ്റുമുട്ടലുണ്ടായത്. സംഘടനയുടെ പ്രാദേശിക ഘടകത്തിന്റെ കമാൻഡറായ കൂർഷാം മംഗുവും കൊല്ലപ്പെട്ടു. പൊലീസിന് വിവരം നൽകുന്നുവെന്നാരോപിച്ച് രണ്ട് ഗോത്രവർഗ്ഗക്കാരെ മാവോയിസ്റ്റുകൾ കഴിഞ്ഞയാഴ്ച കൊലപ്പെടുത്തിയിരുന്നു.