താലൂക്ക്തല അദാലത്ത് 9 മുതൽ; പരാതികൾ 6 വരെ
തിരുവനന്തപുരം:
മന്ത്രിമാരുടെ നേതൃത്വത്തിലുള്ള താലൂക്ക്തല പരാതി പരിഹാര അദാലത്തായ കരുതലും കൈത്താങ്ങും ജില്ലയിൽ ഡിസംബർ 9 മുതൽ 17 വരെ നടക്കും. 9 ന് തിരുവനന്തപുരം താലൂക്ക്, 10 ന് നെയ്യാറ്റിൻകര, 12ന് നെടുമങ്ങാട്, 13 ന് ചിറയിൻകീഴ്, 16 ന് വർക്കല, 17 ന് കാട്ടാക്കട എന്നിങ്ങനെയാണ് അദാലത്തുകൾ നടക്കുന്നത്.
പരിഗണിക്കുന്ന വിഷയങ്ങൾ
പോക്ക് വരവ്, അതിർത്തി നിർണയം, അനധികൃത നിർമ്മാണം, ഭൂമി കയ്യേറ്റം, വഴി തടസ്സപ്പെടുത്തൽ, സർട്ടിഫിക്കറ്റുകൾ, കെട്ടിട നിർമ്മാണ ചട്ടങ്ങളുമായി ബന്ധപ്പെട്ടവ,വയോജന സംരക്ഷണം, പെൻഷൻ, വിള ഇൻഷ്വറൻസ്, വ്യവസായ സംരംഭങ്ങൾക്കുള്ള അനുമതി,തണ്ണീർത്തട സംരക്ഷണം, പ്രകൃതി ദുരന്തങ്ങൾക്കുള്ള നഷ്ടപരിഹാരം എന്നിവയെല്ലാം അദാലത്തിൽ പരിഹരിക്കും.