ഗുകേഷിന് നിർണായക വിജയം
സിംഗപ്പൂർ:
പ്രായം കുറഞ്ഞ ലോക ചെസ് ചാമ്പ്യനാകാനുള്ള ഇന്ത്യയുടെ ഡി ഗുകേഷിന്റെ നീക്കത്തിൽ നിർണായക ചുവടുവയ്പ്. പതിനൊന്നാം ഗെയിമിൽ നിലവിലെ ജേതാവ് ചൈനയുടെ ഡിങ് ലിറെനെ തോൽപ്പിച്ച് ആദ്യമായി മുന്നിലെത്തി. 29 നീക്കത്തിലാണ് പതിനെട്ടുകാരന്റെ വിജയം. പതിനൊന്ന് കളിയിൽ ആറ് പോയിന്റുള്ള ഗുകേഷിന് ബാക്കിയുള്ള മൂന്നു കളിയിൽ ഒന്നര പോയിന്റ് ലഭിച്ചാൽ ചാമ്പ്യനാകാം. ഡിങ്ങിന് അഞ്ചു പോയിന്റുണ്ട്. 14 ഗെയിമിൽ ആദ്യം ഏഴരപോയിന്റ് നേടുന്ന കളിക്കാരനാണ് കിരീടം.