നാഷണൽ ഡെമോക്രാറ്റിക് പാർട്ടി (NDP)പുന:സംഘടിപ്പിച്ചു

  നാഷണൽ ഡെമോക്രാറ്റിക് പാർട്ടി (NDP)പുന:സംഘടിപ്പിച്ചു

തിരുവനന്തപുരം:

         1974 ൽ കേരളത്തിൽ രൂപം കൊണ്ട രാഷ്ട്രീയപ്രസ്ഥാനമായിരുന്നു നാഷണൽ ഡെമോക്രാറ്റിക്ക് പാർട്ടി. നിയമസഭയ്ക്കകത്തും പുറത്തും നീതിക്കു വേണ്ടി സന്ധിയില്ലാ സമരം നയിച്ച കിടങ്ങൂർ ഗോപാലകൃഷ്ണപിള്ള, പി.കെ നാരായണപ്പണിക്കർ, ഉപേന്ദ്രനാഥക്കുറുപ്പ് തുടങ്ങിയ നേതാക്കൻമാർ നയിച്ച പ്രസ്ഥാനം വളരെക്കാലം നിർജീവമായിരുന്നു. സാമ്പത്തിക സംവരണം ആവശ്യപ്പെട്ട സംഘടനയെ ഉന്നത രാഷ്ട്രീയ ഘടകങ്ങൾ നിർവീര്യമാക്കി. തെറ്റുകൾ തിരുത്തി പുരോഗമന ചിന്താഗതികളിലൂടെ വീണ്ടും സജീവ രാഷ്ട്രീയത്തിലിറങ്ങാൻ 50-ാം വാർഷിക സ സമ്മേളനം തീരുമാനിച്ചു.ഇതിന്റെ മുന്നോടിയായി ഇന്ന് തിരുവനന്തപുരത്ത് സംസ്ഥാനക്കമ്മിറ്റി ജനറൽ സെക്രട്ടറി അഡ്വ:ഇരുമ്പിൽ വിജയൻ ഉദ്ഘാടനം ചെയ്തു. NDP ജില്ലാപ്രസിഡന്റ് ബി.രാജേന്ദ്രൻ അധ്യക്ഷനായ യോഗത്തിൽ PRO അജിത് കരുവാപ്പള്ളി സ്വാഗതം ആശംസിച്ചു. സംഘട ശക്തിപ്പെടുത്താനും ജില്ലയിലെ എല്ലാ മണ്ഡലങ്ങളിലും കമ്മിറ്റി രൂപീകരിക്കാനും ഇന്ന് ചേർന്ന യോഗം തീരുമാനിച്ചു. വരും ദിവസങ്ങളിൽ സംഘടനയുടെ ശേഷി മെച്ചപ്പെടുത്തുന്ന പ്രവർത്തനങ്ങൾ നടത്താൻ ജനറൽ സെക്രട്ടറി അഡ്വ:ഇരുമ്പിൽ വിജയനെ യോഗം ചുമതലപ്പെടുത്തി.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News