ഇൻലൻഡിനും കാർഡിനും വില കൂടും
ന്യൂഡൽഹി:
സാധാരണക്കാർ ഏറെ ആശ്രയിച്ചിരുന്ന തപാൽ സേവനങ്ങൾ നിർത്താനൊരുങ്ങി തപാൽ വകുപ്പ്.ഇതിനു മുന്നോടിയായി പുതിയ സോഫ്റ്റ്വെയറായ സിഎസ്ഐ യുടെ ട്രയൽ റൺ ചെന്നൈ അണ്ണാ റോഡ് ഹെഡ് പോസ്റ്റ് ഓഫീസിൽ തിങ്കളാഴ്ച നടന്നു. 24 വിഭാഗങ്ങളിൽ വിവിധ നിരക്കുകളിൽ ലഭിച്ചിരുന്ന സേവനങ്ങൾ ഏഴ് വിഭാഗങ്ങളിലേക്ക് ചുരുങ്ങി.തപാൽ മാർഗം പുസ്തകം വാങ്ങിയിരുന്ന രജിസ്ട്രേഡ് പ്രിന്റഡ് ബുക്കിനും വില കൂടും. നിലവിൽ 21 രൂപയായിരുന്നത് 60 രൂപയാകും. കുറഞ്ഞ നിരക്കിൽ ലഭിച്ചിരുന്ന പാഴ്സൽ സേവനവും ഇനി മുതൽ ലഭിക്കില്ല. പുതിയ സേവനങ്ങൾ കൊണ്ടുവരാനും നിലവിലുള്ളത് ഒഴിവാക്കാനും പോസ്റ്റൽ ഡയറക്ടർ ജനറലിന് പൂർണ അധികാരം നൽകിയട്ടുണ്ട്.