നിയമസഭാ പുരസ്കാരം എം മുകുന്ദന്
തിരുവനന്തപുരം:
കല, സാഹിത്യം, സാംസ്കാരിക മേഖലകളിലെ സമഗ്ര സംഭാവനയ്ക്കുള്ള കേരള നിയമസഭാ പുരസ്കാരത്തിന് എഴുത്തുകാരൻ എം മുകുന്ദനെ തെരഞ്ഞെടുത്തു. മലയാള സർഗ്ഗാത്മക സാഹിത്യത്തിന് നൽകിയ സംഭാവന പരിഗണിച്ചാണ് പുരസ്കാരമെന്ന് സ്പീക്കർ എ എൻ ഷംസീർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഒരു ലക്ഷം രൂപയും, ഫലകവും,പ്രശസ്തി പത്രവുമാണ് പുരസ്കാരം. ജനുവരി ഏഴിന് നിയമസഭാ പുസ്തകോത്സവത്തിന്റെ ഉദ്ഘാടനച്ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പുരസ്കാരം സമ്മാനിക്കും.